Latest NewsNewsBusiness

സൂചികകൾ സമ്മർദ്ദത്തിൽ, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ഇന്ന് ഓഹരി വിപണിയിൽ 1,520 ഓഹരികൾ മുന്നേറുകയും, 1,987 ഓഹരികൾ നഷ്ടവും നേരിട്ടു

സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ സൂചികകൾ സമ്മർദ്ദം നേരിട്ടിരുന്നു. സെൻസെക്സ് 230.12 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,750.60 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 65.75 പോയിന്റ് ഇടിഞ്ഞ് 18,343.90 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഓഹരി വിപണിയിൽ 1,520 ഓഹരികൾ മുന്നേറുകയും, 1,987 ഓഹരികൾ നഷ്ടവും നേരിട്ടു.

ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. അതേസമയം, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ മുന്നേറി.

Also Read: സഹകരണ മേഖലയിൽ സംസ്ഥാനം കൈവരിച്ചത് വൻ മുന്നേറ്റം: ഡെപ്യൂട്ടി സ്പീക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button