തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ഗൂഢാലോചനകൾ നടത്തുന്നതായും കേരളത്തിൽ സഹകരണ ബാങ്കുകൾ നടത്തുന്നത് വൻ മുന്നേറ്റമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അറുപത്തി ഒൻപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി അടൂർ സഹകരണ സർക്കിൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
Read Also: എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മുഖം ആദ്യം മനസ്സിൽ പതിയുന്നത്: വിനോദിനി
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളർച്ചയാണ് കേരളത്തിലെ സഹകരണമേഖല കൈവരിച്ചിട്ടുള്ളത്. ദുഷ്പ്രചാരണങ്ങളെ കേരളത്തിലെ സഹകാരികൾ ഒറ്റക്കെട്ടായി എതിർത്ത് തോൽപിക്കണമെന്നും സ്വകാര്യമേഖലയിലെ ചൂഷണത്തിനെതിരെ പൊരുതാൻ സഹകരണ മേഖല ശക്തമായി നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചിറ്റയം കൂട്ടിച്ചേർത്തു.
സഹകരണ സർക്കിൾ യൂണിറ്റ് ചെയർമാൻ പി.ബി ഹർഷകുമാർ അധ്യക്ഷനായിരുന്നു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എം ബി ഹിരൺ, നഗരസഭ ചെയർമാൻ ഡി സജി, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കെ അനിൽ, സഹകരണ സർക്കിൾ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് എക്സ് ഒഫിഷൽ മെമ്പർ ജി സജീവ്കുമാർ, റ്റി ഡി ബൈജു, അഡ്വ എസ്.മനോജ്, അഡ്വ എ താജുദ്ദീൻ, അഡ്വ ജോസ് കളീക്കൽ, ഏഴംകുളം അജു, ബാബു ജോൺ, ജി. കൃഷ്ണകുമാർ, കെ എൻ സുദർശൻ, കെ പദ്മിനിയമ്മ, ഡോ ജോർജ് വർഗ്ഗീസ് കൊപ്പാറ, നെല്ലിക്കുന്നിൽ സുമേഷ്, കെ ജി വാസുദേവൻ എന്നിവർ പങ്കെടുത്തു. തുടർന്ന് സഹകരണമേഖല സമകാലീന കാലഘട്ടത്തിലെ പ്രതിസന്ധികൾ എന്ന വിഷയത്തിൽ റിട്ടേർഡ് ജോയിന്റ് രജിസ്ട്രാർ എച്ച് അൻസാരി ക്ലാസ് നയിച്ചു.
Post Your Comments