Latest NewsNewsBusiness

പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ടാറ്റ ടെക്നോളജീസ്

2022 അവസാനത്തോടെയാണ് ഐപിഒയുമായി ബന്ധപ്പെട്ടുള്ള ഡ്രാഫ്റ്റ് പേപ്പറുകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ സമർപ്പിക്കുക

പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ടാറ്റ ടെക്നോളജീസ്. റിപ്പോർട്ടുകൾ പ്രകാരം, 2023- 24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് പ്രാഥമിക ഓഹരി വിൽപ്പന നടത്താൻ പദ്ധതിയിടുന്നത്. അതേസമയം, ഈ വർഷം ജൂലൈയിൽ ടാറ്റ ടെക്നോളജീസ് ഓഹരി വിപണി ലിസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയാണ് ടാറ്റ ടെക്നോളജീസ്.

2022 അവസാനത്തോടെയാണ് ഐപിഒയുമായി ബന്ധപ്പെട്ടുള്ള ഡ്രാഫ്റ്റ് പേപ്പറുകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ സമർപ്പിക്കുക. ഐപിഒയിലൂടെ സ്ഥാപനത്തിന്റെ 10 ശതമാനം ഓഹരികൾ ടാറ്റ ഗ്രൂപ്പിന് വിൽക്കാൻ പദ്ധതിയിടുന്നുണ്ട്. നിലവിൽ, ടാറ്റ മോട്ടോഴ്സിന് 72.48 ശതമാനം ഓഹരികൾ ടാറ്റ ടെക്നോളജീസിൽ ഉണ്ട്. കൂടാതെ, 8.96 ശതമാനം ഓഹരികൾ ആൽഫ ടിസി ഹോൾഡിംഗ്സിന്റെ കൈവശവും, മിച്ചമുള്ളവ മറ്റ് ടാറ്റ കമ്പനികളുടെയും കൈവശമാണുള്ളത്.

Also Read: നിയമസഭാ സമ്മേളനം: അനുമതി നൽകി ഗവർണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button