Latest NewsNewsBusiness

യൂണിയൻ ബാങ്കും ടാറ്റ പവർ സോളാറും കൈകോർക്കുന്നു, പുതിയ മാറ്റങ്ങൾ അറിയാം

ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ്

ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡുമായി കൈകോർക്കാനൊരുങ്ങി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. എംഎസ്എംഇ സംരംഭങ്ങളെ സോളാർ എനർജിയിലേക്ക് മാറ്റാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിലൂടെ ഹരിത ഊർജ്ജം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുകയും, വൈദ്യുതി ചിലവ് കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ എംഎസ്എംഇകളെ കൂടുതൽ ലാഭകരമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ്.

‘യൂണിയൻ സോളാർ’ പദ്ധതിക്ക് കീഴിലാണ് ഈ പ്രവർത്തനം നടപ്പാക്കുന്നത്. ഉയർന്ന ഊർജ്ജ ചിലവ്, ഗ്രിഡ് എക്സിജൻസികൾ എന്നിവയുടെ സമ്മർദ്ദത്തിൽ നിന്ന് എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി യൂണിയൻ ബാങ്ക് പാൻ ഇന്ത്യ തലത്തിൽ ആരംഭിച്ച പദ്ധതിയാണ് ‘യൂണിയൻ സോളാർ’. എംഎസ്എംഇകൾക്ക് ടിപിഎസ്എസ്എൽ മുഖേനയുള്ള സോളാർ എപിസിയുടെ ഇരട്ട സേവനങ്ങളും ഇത് മുഖാന്തരം പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read: അടയ്‌ക്കേണ്ടത് 399 രൂപ,10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ ധനസഹായം, ആശുപത്രി ചെലവ്: ഇന്ത്യ പോസ്റ്റ് സ്‌കീം

shortlink

Related Articles

Post Your Comments

Related Articles


Back to top button