ഇന്ത്യയിലെ ഏറ്റവും വലിയ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിനെ സോഫ്റ്റ് ബാങ്ക് കൈവിടാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, പേടിഎമ്മിന്റെ ഉടമസ്ഥരായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ 29 ദശലക്ഷം ഓഹരികളാണ് സോഫ്റ്റ് ബാങ്ക് വിറ്റഴിക്കുന്നത്. നിലവിൽ, സോഫ്റ്റ് ബാങ്കിന് 17.45 ശതമാനം ഓഹരികളാണ് പേടിഎമ്മിൽ ഉള്ളത്. സോഫ്റ്റ് ബാങ്കിന് പുറമേ, ആൻറ്റ് ഫിനാൻഷ്യൽ സർവീസ് ഗ്രൂപ്പ്, അലിബാബ ഗ്രൂപ്പ്, സെയ്ഫ് പാർട്ണേഴ്സ്, ബെർക് ഷെയർ എന്നിവർക്കും പേടിഎമ്മിൽ ഓഹരി വിഹിതമുണ്ട്.
555 രൂപ മുതൽ 601.45 രൂപ വരെയുള്ള വില നിലവാരത്തിൽ ഓഹരികൾ വിറ്റഴിക്കാനാണ് സോഫ്റ്റ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ ഉള്ള ഓഫർ സെയിൽ വിജയകരമായി പൂർത്തിയാക്കിയാൽ സോഫ്റ്റ് ബാങ്കിന് പേടിഎമ്മിലുളള ഓഹരി വിഹിതം 13.1 ശതമാനമായി ചുരുങ്ങും. കൂടാതെ, ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ ഏറ്റവും ചുരുങ്ങിയത് 1,610 കോടി രൂപ വരെയാണ് സോഫ്റ്റ് ബാങ്കിന് ലഭിക്കുക.
Also Read: 38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ
Post Your Comments