അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ഇന്റര്‍നെറ്റിന് അടിമയാകുന്നത് നമ്മുടെ ശരീരത്തെ മാത്രമല്ല മനസിനെയും ബാധിക്കും.
ഇന്റര്‍നെറ്റിന് അടിമയാണോ അല്ലയോ എന്നറിയാന്‍ ഒരു എളുപ്പ വഴിയുണ്ട്. എന്താണന്നല്ലേ? നെറ്റ് കിട്ടാതെ വരുമ്പോള്‍, വൈഫൈ കട്ടാകുമ്പോഴെല്ലാം ഫോണ്‍ എറിഞ്ഞ് പൊട്ടിക്കാന്‍ തോന്നുന്നത് നിങ്ങള്‍ ഇന്റര്‍നെറ്റിന് അടിമയായതിന്റെ ലക്ഷണമാണ്. നെറ്റ് കിട്ടാത വരുമ്പോള്‍ നിയന്ത്രണം വിട്ട് പെരുമാറുന്നത് ഈ അടിമത്വം കാരണമാണ്. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് അടിമകളായവര്‍ക്ക് വൈകാരിക വിക്ഷോഭങ്ങള്‍ പെട്ടെന്ന് ഉണ്ടാവും. ദേഷ്യം,കരച്ചില്‍,വിഷമം എന്നിവ വലിയ രീതിയില്‍ ഇക്കൂട്ടരില്‍ കണ്ടുവരുന്നു. ജോലിയിലുള്ള ശ്രദ്ധ, മറ്റുള്ളവരോട് സംസാരിക്കുന്നത് എന്നിവ ക്രമേണ കുറഞ്ഞുവരുന്നു.
ആവശ്യത്തിനും അനാവശ്യത്തിനുമായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഭൂരിഭാഗം സമയവും കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ഗൂഗിളില്‍ അന്വേഷണം നടത്തുന്ന ചിലരുണ്ട്. ഇവരുടെ ജോലി ചെയ്യാനുള്ള കഴിവ്, സാമൂഹിക ബന്ധങ്ങള്‍, കുടുംബബന്ധങ്ങള്‍ എന്നിവയെ ഈ സ്വഭാവം പ്രതികൂലമായി ബാധിച്ചേക്കാം. ഒറ്റപ്പെടലിനും മാനസികസമ്മര്‍ദത്തിനും കാരണമാകുന്നു.മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, ലൈംഗികത എന്നവയോട് ആസക്തി തോന്നുന്നു തുടങ്ങിയവ ഇന്റര്‍നെറ്റ് അടിമകളെ ബാധിക്കുന്ന ചില കാര്യങ്ങള്‍ മാത്രമാണ്. നെറ്റിന് അടിമയാണോ എന്ന് എളുപ്പം കണ്ടുപിടിച്ച് അതിനെ പ്രതിരോധിക്കുന്നതാവും ഉചിതം.
Post Your Comments