കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർദ്ധനയുണ്ടാകുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബുധനാഴ്ച പവന് 160 രൂപ കൂടിയിരുന്നു.
Read Also : പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ച സംഭവം: കൊച്ചിയിൽ ഏഴ് പേർ റിമാൻഡിൽ
നവംബർ മാസത്തിൽ കനത്ത തോതിലാണ് സ്വർണ വില വർദ്ധിച്ചത്. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 36,880 രൂപയായിരുന്നു പവന് വില. പിന്നീടുള്ള ദിവസങ്ങളിലാണ് വില കുതിച്ചുകയറിയത്. രണ്ടായിരം രൂപയിലേറെ വര്‍ദ്ധനയാണ് ഇതുവരെ ഈ മാസമുണ്ടായത്.
Post Your Comments