Latest NewsNewsIndia

കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു,കര്‍ഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ പോവുകയാണെന്ന് സംഘടനകളുടെ പ്രഖ്യാപനം

2023ന് ഉള്ളില്‍ താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ കൊണ്ട് നടപ്പാക്കിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കര്‍ഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ പോവുകയാണെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംയുക്ത കര്‍ഷക സംഘടനകളുടെ പ്രഖ്യാപനം. സമരത്തിന്റെ ഭാഗമായി നവംബര്‍ 26ന് എല്ലാ രാജ്ഭവനുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

Read Also: കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ല: പ്രിയ വർഗ്ഗീസിന്റെ എഫ്ബി പോസ്റ്റിനെതിരെ ഹൈക്കോടതി

ഡല്‍ഹി മാര്‍ച്ചിന്റെ വാര്‍ഷിക ദിനത്തിലാണ് പ്രതിഷേധം വീണ്ടും തെരുവിലേക്ക് എത്തുന്നത്. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയും സമരത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. താങ്ങുവില ഉള്‍പ്പെടെയുള്ള ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുക. 2023ന് ഉള്ളില്‍ താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ കൊണ്ട് നടപ്പാക്കിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി. സിസംബര്‍ 1 മുതല്‍ 11 വരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എംപി, എംഎല്‍എ ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button