Latest NewsNewsBusiness

ചിലവ് ചുരുക്കൽ നടപടിയുമായി ആമസോൺ, പതിനായിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും

പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിന്റെ ഭാഗമായി ആമസോണിലെ ചില ടീമുകളും പ്രോഗ്രാമുകളും ഏകീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്

ജീവനക്കാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. ചിലവ് ചുരുക്കൽ നടപടികൾ ആരംഭിച്ചതോടെ പതിനായിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്

റിപ്പോർട്ടുകൾ പ്രകാരം, പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിന്റെ ഭാഗമായി ആമസോണിലെ ചില ടീമുകളും പ്രോഗ്രാമുകളും ഏകീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ, ചില റോളുകളുടെ ആവശ്യമില്ലെന്ന് ആമസോൺ വ്യക്തമാക്കുന്നുണ്ട്. പ്രധാനമായും റീട്ടെയിൽ ഡിവിഷൻ, ഹ്യൂമൻ റിസോഴ്സ്, എന്നിവയ്ക്കൊപ്പം അലക്സ വോയ്സ് അസിസ്റ്റന്റിന്റെ ഉത്തരവാദിത്വം ഉൾപ്പെടെയുള്ള ഗ്രൂപ്പിനെയാണ് വെട്ടിക്കുറയ്ക്കുക.

Also Read: ഗവർണർക്കെതിരായ എസ്.എഫ്.ഐ ബാനർ സംസ്കാര ശൂന്യമായ നടപടി: കെ സുരേന്ദ്രന്‍ 

പിരിച്ചുവിടൽ സംബന്ധിച്ചുളള അറിയിപ്പുകൾ ഇതിനോടകം ആമസോൺ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. കൂടാതെ, മറ്റ് സ്ഥാപനങ്ങളിൽ ജോലി കണ്ടെത്തുന്നതിനായി രണ്ട് മാസത്തെ സമയവും ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ട്വിറ്റർ, മെറ്റ തുടങ്ങിയ ആഗോള സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button