ആഭ്യന്തര സൂചികകൾ റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇന്ന് സെൻസെക്സ് കുതിച്ചത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ നേരിയ നഷ്ടം നേരിട്ടെങ്കിലും പിന്നീട് സൂചികകൾ കുതിച്ചുയരുകയായിരുന്നു. സെൻസെക്സ് 107.73 പോയിന്റ് ഉയർന്ന് 61,980.72 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 6.25 പോയിന്റ് നേട്ടത്തിൽ 18,409.65 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. പകൽ സമയങ്ങളിൽ സെൻസെക്സ് 62,053 എന്ന നിലവാരത്തിൽ എത്തിയിരുന്നു. 2021 ഒക്ടോബർ 19- നാണ് സെൻസെക്സ് ഇത്തരത്തിൽ 62,000 പോയിന്റ് പിന്നിട്ടത്.
ഇന്ന് നിരവധി ഓഹരികൾ മുന്നേറിയും, മാറ്റമില്ലാതെയും തുടർന്നിട്ടുണ്ട്. അതേസമയം, മിഡ്ക്യാപ് സൂചിക 0.7 ശതമാനവും, സ്മോൾക്യാപ് സൂചിക 0.3 ശതമാനവുമാണ് ഇടിഞ്ഞത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ടിസിഎസ് തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിൽ നേട്ടമുണ്ടാക്കി. എന്നാൽ, ബജാജ് ഫിനാൻസ്, ടാറ്റാ സ്റ്റീൽ എന്നിവയുടെ ഓഹരികൾ 2 ശതമാനത്തോളമാണ് ഇടിഞ്ഞത്.
Also Read: ആഗോള ഇന്നൊവേഷന് സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം
Post Your Comments