ചണ്ഡീഗഢ്: സൗഹൃദം നടിച്ച് വശത്താക്കിയ ശേഷം യുവതിയെ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
മുഖ്താര്‍ അലി എന്നയാളാണ് പിടിയിലായത്. ചത്തീസ്ഗഢിലെ റായ്പൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ മുഖ്താര്‍ അലി എന്നയാളാണ് പിടിയിലായത്.
Read Also: നോട്ട് നിരോധനം: റിസർവ് ബാങ്കിന്റെ നിർദ്ദേശം അനുസരിച്ച്, കേന്ദ്രം സുപ്രീം കോടതിയിൽ
പരിചയക്കാരിയായ യുവതിയ്ക്ക് ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ യുവതി ഇത് നിരസിച്ചതോടെ ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടികളെയും ഭര്‍ത്താവിനെയും കൊല്ലുമെന്നായിരുന്നു മുഖ്താര്‍ അലിയുടെ ഭീഷണി.
തുടര്‍ന്ന് നമ്പര്‍ ബ്ലോക്ക് ചെയ്തപ്പോള്‍ ഇയാള്‍ പല മൊബൈല്‍ നമ്പറില്‍ നിന്നും മാറി മാറി വിളിച്ച് ഭീഷണിപ്പെടുത്തി. യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും പിന്മാറണമെങ്കില് 50,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിടിയിലായ മുഖ്താര്‍ അലി അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘത്തിലെ അംഗമാണെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments