Latest NewsNewsIndia

‘ലൗ ജിഹാദ് ആണോ എന്ന് സംശയം, അവന് വധശിക്ഷ നൽകണം’: ശ്രദ്ധയുടെ പിതാവ്

ന്യൂഡൽഹി: ശ്രദ്ധയുടെ കൊലപാതകത്തിൽ പ്രതിയായ അഫ്താബ് അമീൻ പൂനാവാലയ്ക്ക് വധശിക്ഷ നൽകണമെന്ന് ശ്രദ്ധ വാക്കറിന്റെ പിതാവ്. സംഭവത്തിൽ ലവ് ജിഹാദ് ഉള്ളതായി സംശയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് ‘ലവ് ജിഹാദു’മായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ വ്യക്തമാക്കി. ഇക്കാര്യം കൂടെ അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ശ്രദ്ധയെ കൊലപ്പെടുത്തിയ പ്രതി, അതിനുശേഷം മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ പെൺകുട്ടിയെ ഇയാൾ തന്റെ വീട്ടിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ശ്രദ്ധയെ ഇയാൾ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴിയാണ്. ശ്രദ്ധയെ കൊലപ്പെടുത്തി 15–20 ദിവസങ്ങൾക്കുശേഷം അതേ ഡേറ്റിങ് ആപ് വഴി മറ്റൊരു പെൺകുട്ടിയെ പരിചയപ്പെട്ട് പ്രണയത്തിലായ അഫ്താബ്, അവരെയും താമസ സ്ഥലത്ത് കൊണ്ടുവരികയായിരുന്നു. ഈ യുവതിയെ അപ്പാർട്മെന്റിലേക്കു കൊണ്ടുവന്നപ്പോഴൊക്കെ ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ റഫ്രിജറേറ്ററിൽനിന്ന് കബോർഡിലേക്ക് മാറ്റുകയായിരുന്നു.

അഫ്താബുമായുള്ള ബന്ധം വീട്ടുകാർ സമ്മതിക്കാതെ വന്നതോടെയാണ് ശ്രദ്ധ വേദിവിട്ടിറങ്ങിയത്. 2020 ല്‍ ശ്രദ്ധയുടെ അമ്മ മരിച്ചിരുന്നു. മാസങ്ങളോളം മകളുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ പിതാവ് ആശങ്കാകുലനായി. ശ്രദ്ധയുടെ സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞതോടെ ആണ് മകളെ കാണാനില്ലെന്ന പരാതി നല്‍കിയത് എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മേയ് 18 നാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ശരീരം 30 ലധികം കഷണങ്ങളാക്കി മുറിച്ച് മൂന്ന് മാസത്തിനുള്ളില്‍ സംസ്‌കരിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button