Latest NewsNewsInternationalOmanGulf

ദേശീയ ദിനാഘോഷം: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഒമാൻ പൊതു അവധി പ്രഖ്യാപിച്ചത്. നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി ആയിരിക്കും. വാരാന്ത്യ അവധി ഉൾപ്പടെ നാലു ദിവസം തുടർച്ചയായ അവധി ലഭിക്കും.

Read Also: കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സുധാകരന്‍ കത്ത് നല്‍കിയിട്ടില്ല, പ്രചരിക്കുന്നത് കള്ളം

ദേശീയ ദിനത്തോട് അനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് ഒമാൻ ഒരുക്കിയിട്ടുള്ളത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മസ്‌കത്ത് ഗവർണറേറ്റിൽ വെള്ളിയാഴ്ച നടക്കുന്ന പ്രധാന പരിപാടികൾ നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ലേസർ, പട്ടം ഷോകളാണ് ഇത്തവണത്തെ ആഘോഷങ്ങൾ കൂടുതൽ വർണാഭമാക്കുന്നത്. ഇവയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ആഘോഷ പരിപാടികൾ സുരക്ഷിതമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ആമിറാത്ത് പാർക്കിൽ അൽ ആമിറാത്ത് ബാൻഡിന്റെ ഒമാനി നാടൻ കലകളുടെ അവതരണം, അൽ ആമിറാത്ത് ചാരിറ്റബിൾ ടീമിന്റെ ചിൽഡ്രൻസ് തിയേറ്റർ, മസ്‌കത്ത് ലീഗൽ ഏവിയേഷൻ ടീമിന്റെ ഫോറൻസിക് ഫ്‌ളൈറ്റ് ഷോ, മസ്‌കത്ത് ആന്റിക് കാർസ് ടീം ഒരുക്കുന്ന ക്ലാസിക് കാർ ഷോ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ സ്‌കൗട്ട് ബാൻഡ് പരിപാടികൾ തുടങ്ങിയവയും അരങ്ങേറും.

Read Also: അവര്‍ കുട്ടികളല്ലേ,ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍ എന്ന എസ്എഫ്‌ഐയുടെ പോസ്റ്ററിനെ ന്യായീകരിച്ച് മന്ത്രി ആര്‍.ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button