ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 248.84 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,872.99 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 74.25 പോയിന്റ് നേട്ടത്തിൽ 18,403.40 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് നിരവധി ഓഹരികൾ മുന്നേറിയും മാറ്റമില്ലാതെയും തുടർന്നിട്ടുണ്ട്.
പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, അൾട്രാടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡോ. റെഡ്ഡീസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് സെൻസെക്സിൽ നേട്ടം ഉണ്ടാക്കി. അതേസമയം, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, നെസ്ലെ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടാൻ എ.ഐ.സി.സി
Post Your Comments