തിരഞ്ഞെടുത്ത കാലയളവിലെ വായ്പാ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിരക്കുകൾ വർദ്ധിപ്പിച്ചതോടെ, എസ്ബിഐയിൽ നിന്നും വായ്പ എടുത്തവരുടെ ഇഎംഐ നിരക്കുകൾ ഉയരും. റിപ്പോർട്ടുകൾ പ്രകാരം, എംസിഎൽആർ 15 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ നവംബർ 15 മുതൽ പ്രാബല്യത്തിലായി.
ഒറ്റ രാത്രിയിലേക്കുള്ള വായ്പാ നിരക്ക് 7.60 ശതമാനമാണ്. ഒരു വർഷത്തെ എംസിഎൽആര്‍ നിരക്ക് 7.95 ശതമാനത്തിൽ നിന്നും 8.05 ശതമാനമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് 8.25 ശതമാനവും, മൂന്ന് വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് 8.35 ശതമാനവുമാണ് വർദ്ധിപ്പിച്ചിട്ടുള്ളത്.
Also Read: വിഎൽസി തിരിച്ചെത്തി, വിലക്ക് നീക്കി കേന്ദ്രസർക്കാർ
ഇത്തവണ ഒരു മാസത്തെയും മൂന്ന് മാസത്തെയും എംസിഎൽആർ നിരക്ക് പുതുക്കിയിട്ടുണ്ട്. ഈ കാലയളവിലെ നിരക്കുകൾ 15 ബിപിഎസ് വീതം വർദ്ധിപ്പിച്ച് 7.60 ശതമാനത്തിൽ നിന്നും 7.75 ശതമാനമായി ഉയർത്തിയിട്ടുണ്ട്. അതേസമയം, ആറ് മാസത്തെ എംസിഎൽആർ നിരക്ക് 8.05 ശതമാനമായാണ് ഉയർത്തിയത്.
Post Your Comments