നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രമുഖ എഫ്എംസിജി കമ്പനിയായ പതഞ്ജലി ഫുഡ്സ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ പ്രവർത്തനവരുമാനം 42 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, പ്രവർത്തനവരുമാനം 8,514 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 5,995 കോടി രൂപയായിരുന്നു പ്രവർത്തനവരുമാനം. അതേസമയം, ഇത്തവണ 112.2 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചിരിക്കുന്നത്.
കമ്പനിയുടെ ഭക്ഷ്യ വിഭാഗത്തിൽ 2,399.66 കോടി രൂപയുടെ വിൽപ്പനയാണ് നടന്നിട്ടുള്ളത്. ഇത് മൊത്തം ബ്രാൻഡഡ് വിൽപ്പനയുടെ 37.18 ശതമാനമാണ്. ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗത്തിന്റെ വിൽപ്പന 6,453.45 കോടി രൂപയാണ്. മൊത്തം ബ്രാൻഡഡ് ഉൽപ്പന്ന വിൽപ്പനയുടെ 77.02 ശതമാനമാണിത്. ഇത്തവണ കമ്പനി ഭക്ഷ്യ എണ്ണ വിപണിയിൽ പ്രതിസന്ധികൾ നേരിട്ടിരുന്നു. ഇത് പ്രവർത്തനഫലത്തെ നേരിയ തോതിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
Post Your Comments