Latest NewsKeralaNews

താന്‍ എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിയില്‍ ചേരുമെന്ന ഭാവം സുധാകരന്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല: എം.എ ബേബി 

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കെ സുധാകരന്‍ സഞ്ചരിക്കുന്നത് അപകടകരമായ പാതയിലൂടയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

താന്‍ എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിയില്‍ ചേരുമെന്ന ഭാവം സുധാകരന്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്നും ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോണ്‍ഗ്രസിനെയാണെന്നും എം.എ ബേബി പരിഹസിച്ചു.

‘കെ സുധാകരന്‍ അപകടകരമായ പാതയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന്റെ പല തലത്തിലുള്ള നേതാക്കന്മാര്‍ ബി.ജെ.പിയില്‍ ചേരുന്നതിനുള്ള ഒരു പരിശീലനമായിട്ടാണ് പാര്‍ട്ടിയിലെ ഉത്തരവാദിത്തങ്ങളെ അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കെ സുധാകരനെ കോണ്‍ഗ്രസുകാര്‍ സൂക്ഷിക്കണം.

അദ്ദേഹം ഇങ്ങനെ പണ്ടും പറഞ്ഞുനടന്നിട്ടുണ്ട്. അത്തരമൊരാളെയാണ് കെ.പി.സി.സി പ്രസിഡന്റാക്കിയിരിക്കുന്നത്. ആ സ്ഥാനം വഹിക്കുമ്പോഴും അദ്ദേഹം പറഞ്ഞതാവര്‍ത്തിക്കുകയാണ്. ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് താഴേക്ക് പോകുന്നത് നേതൃത്വം തടയണം’- എം.എ ബേബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button