കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില രണ്ട് തവണ കുറഞ്ഞു. രാവിലെ കൂടിയ ശേഷമാണ് പിന്നീട് രണ്ട്തവണയായി കുറഞ്ഞത്.
രാവിലെ ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ, ഒരു മണിക്കൂറിന് ശേഷം 280 രൂപയുടെ ഇടിവ് ഉണ്ടാവുകയായിരുന്നു. തുടർന്ന്, ഉച്ചയോടെ 320 രൂപ കൂടി കുറഞ്ഞിരിക്കുകയാണ്. രാവിലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38840 രൂപയായിരുന്നു. ഇതിൽ നിന്നും 600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇതോടെ നിലവിലെ വിപണി വില 38240 രൂപയായി.
Read Also : അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് രാവിലെ 35 രൂപ ഉയർന്നു. ഒരു മണിക്കൂറിന് ശേഷം 35 രൂപ കുറഞ്ഞു. തുടർന്ന്, ഉച്ചയോടെ 40 രൂപ കുറഞ്ഞു. വിപണിയിൽ നിലവിലെ വില 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില രാവിലെ 30 രൂപയാണ് വർദ്ധിച്ചത്. തുടർന്ന്, രണ്ട് തവണയായി 60 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 3970 രൂപയാണ്.
10 ദിവസത്തിനിടെ അഞ്ചുതവണയാണ് സ്വര്‍ണ വില കുത്തനെ കൂടിയത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 320 രൂപ കൂടിയിരുന്നു. വെള്ളിയാഴ്ച 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കൂടിയത്. 38,240 രൂപയായിരുന്നു അന്നത്തെ വില. നവംബര്‍ നാലിനായിരുന്നു കുറഞ്ഞ വില -36,880.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വില രാവിലെ ഉയർന്നിരുന്നു.ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. നിലവിലെ വിപണി വില 68 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
Post Your Comments