കൂടുതൽ എണ്ണമയമുള്ള ചർമ്മം പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്. എണ്ണമയമുള്ള ചർമ്മം ഉള്ളവരിൽ മുഖക്കുരു വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ഇത്തരത്തിലുള്ള ചർമ്മം ഉള്ളവർ ഭക്ഷണ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകേണ്ടതായിട്ടുണ്ട്. എണ്ണമയമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.
ചർമ്മത്തിൽ എണ്ണമയം വർദ്ധിപ്പിക്കാൻ പാലിനും പാലുൽപ്പന്നങ്ങൾക്കും കഴിവുണ്ട്. അതിനാൽ, ഡയറ്റിൽ നിന്നും പാലും പാലുൽപ്പന്നങ്ങളും പരമാവധി ഒഴിവാക്കുന്നത് വളരെ നല്ലതാണ്.
Also Read: കറ്റാർവാഴ ജ്യൂസ്: ആരോഗ്യ ഗുണങ്ങൾ അറിയാം
എണ്ണമയമുള്ള ചർമ്മം ഉള്ളവർ കോഫി ഒഴിവാക്കുന്നത് നല്ലതാണ്. കോഫിയിൽ അടങ്ങിയിരിക്കുന്ന കഫൈൻ എന്ന ഘടകം ചർമ്മത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇത് മുഖക്കുരു വർദ്ധിപ്പിക്കും.
പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കുന്നത് ആരോഗ്യത്തിനും ചർമ്മത്തിനും നല്ലതാണ്. കൂടാതെ, പാസ്ത, ജങ്ക് ഫുഡ്, ജ്യൂസ് എന്നിവ സ്ഥിരമായി കഴിക്കുന്ന ശീലമുള്ളവരാണെങ്കിൽ അവ നിയന്ത്രണ വിധേയമാക്കുക. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന് നല്ലത്.
Post Your Comments