തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. കോൺഗ്രസിനെ സംഘപരിവാർ പാളയത്തിലെത്തിക്കാൻ സുധാകരൻ അച്ചാരം വാങ്ങിയെന്ന് സിപിഎം ആരോപിച്ചു. ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാർ സമീപനമാണ് സുധാകരനും സ്വീകരിക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി.
ആർഎസ്എസുമായി താൻ ചർച്ച നടത്തിയുട്ടുണ്ട് എന്ന കാര്യം സുധാകരൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആർഎസ്എസിന്റെ ശാഖകൾക്ക് സംരക്ഷണം നൽകി എന്ന കാര്യവും കഴിഞ്ഞ ദിവസം സുധാകരൻ തുറന്നു പറഞ്ഞിരുന്നു.
ഇത്തരം ആർഎസ്എസ് അനുകുല നിലപാടുകൾ തിരുത്തുന്നതിന് പകരം ജവഹർലാൽ നെഹ്റുവിനെ പോലും വർഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായികരിക്കാനാണ് സുധാകരൻ വീണ്ടും പരിശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വളര്‍ത്തു നായ്ക്കളെ കൊന്ന് കഷണങ്ങളാക്കി മൃതശരീര ഭാഗങ്ങള്‍ക്കൊപ്പം കുഴിയിലിട്ടു മൂടി
കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാർത്ഥത്തിൽ സുധാകരൻ ശ്രമിക്കുന്നത്. സുധാകരൻ നയിക്കുന്ന കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ആർഎസ്എസ് വിധേയത്വം തിരിച്ചറിയണം. ഇക്കാര്യത്തിൽ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Post Your Comments