Life Style

കുടലിലെ കാന്‍സര്‍ ഏറെ അപകടകാരി

 

കാന്‍സര്‍ എപ്പോഴും നമ്മള്‍ കരുതിയിരിക്കേണ്ട ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ഇതിനെക്കുറിച്ച് അറിയാതെ പോവുന്നതാണ് അപകടം വര്‍ധിപ്പിക്കുന്നത്. കൃത്യസമയത്ത് രോഗനിര്‍ണയം നടത്താതിരിക്കുമ്പോള്‍ അത് നിങ്ങളെ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

വന്‍കുടലില്‍ ഉണ്ടാവുന്ന ഒരു തരം കാന്‍സറാണ് കോളന്‍ കാന്‍സര്‍. ദഹനനാളത്തിന്റെ അവസാന ഭാഗമാണ് വന്‍കുടല്‍. ഇവിടെയാണ് കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യത. ഇത് ഏത് പ്രായത്തിലും സംഭവിക്കാം. ഇത് സാധാരണയായി വന്‍കുടലിന്റെ ഉള്ളില്‍ രൂപം കൊള്ളുന്ന പോളിപ്സുകളില്‍ നിന്നാണ് തുടങ്ങുന്നത്.

പോളിപ്‌സ് ചെറുതാകാമെങ്കിലും ഇത് വഴി പലപ്പോഴും നിങ്ങളില്‍ കാന്‍സര്‍ സാധ്യത വര്‍ധിക്കുന്നുണ്ട്. ഇതിന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി പോളിപ്സ് കാന്‍സറായി മാറുന്നതിന് മുമ്പ് അവയെ കണ്ടെത്തി നീക്കം ചെയ്യുകയാണ് വേണ്ടത്.

കാരണങ്ങള്‍

വന്‍കുടലിലെ കാന്‍സറിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതിന്റെ കൃത്യമായ കാരണം മനസ്സിലാക്കുന്നതിന് പലപ്പോഴും സാധിക്കുന്നില്ല എന്നതാണ് സത്യം. വന്‍കുടലിലെ ആരോഗ്യമുള്ള കോശങ്ങള്‍ അവയുടെ ഡിഎന്‍എയില്‍ ജനിതക മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് പലപ്പോഴും കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നത്. ശാരീരിക പ്രവര്‍ത്തനത്തെ സാധാരണയായി സഹായിക്കുന്നത് എപ്പോഴും ആരോഗ്യകരമായ കോശങ്ങള്‍ വളരുകയും വിഭജിക്കുകയും ചെയ്യുന്നതിലൂടെയാണ്. എന്നാല്‍ ഡി എന്‍ ഇ തകരാറിലായി അത് അര്‍ബുദമാവുമ്പോള്‍ പലപ്പോഴും കോശങ്ങള്‍ വിഭജിക്കുന്നത് തുടരുകയും ഇത് അടിഞ്ഞ് കൂടി അപകടകരമായ അവസ്ഥയില്‍ കാന്‍സര്‍ വളരുകയും ചെയ്യുന്നുണ്ട്.

രോഗലക്ഷണങ്ങള്‍

നിങ്ങളില്‍ കാന്‍സര്‍ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളില്‍ ആദ്യം വരുന്നത് പലപ്പോഴും വയറിളക്കം അല്ലെങ്കില്‍ മലബന്ധം അല്ലെങ്കില്‍ നിങ്ങളുടെ മലത്തിന്റെ സ്ഥിരതയിലെ മാറ്റം എന്നിങ്ങനെയുള്ള കാരണങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. മലാശയ രക്തസ്രാവം അല്ലെങ്കില്‍ നിങ്ങളുടെ മലത്തില്‍ രക്തം, മലബന്ധം, ഗ്യാസ് അല്ലെങ്കില്‍ സ്ഥിരമായ വയറുവേദന, നിങ്ങളുടെ കുടല്‍ നിറഞ്ഞിരിക്കുന്നു എന്ന തോന്നല്‍, ബലഹീനത അല്ലെങ്കില്‍ ക്ഷീണം,ശരീരഭാരം കുറവ് എന്നിവയെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളില്‍ വരുന്നതാണ്.

 

 

shortlink

Post Your Comments


Back to top button