PalakkadKeralaNattuvarthaLatest NewsNews

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യ വിഷബാധ : ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി

പാലക്കാട് -കോഴിക്കോട് ദേശീയപാതക്കടുത്ത് മൈലംപുള്ളിയിലെ ഗാല ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 14 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

മുണ്ടൂർ: പാലക്കാട് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തുടർന്ന്, ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി.

പാലക്കാട് -കോഴിക്കോട് ദേശീയപാതക്കടുത്ത് മൈലംപുള്ളിയിലെ ഗാല ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 14 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ ഉദ്യാഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനക്കൊടുവിലാണ് ഹോട്ടൽ അടച്ചിടാൻ നിർദ്ദേശം നൽകിയത്.

Read Also : ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍

ഞായറാഴ്ച ഹോട്ടലിൽ നിന്ന് ഫ്രൈഡ് റൈസും കുഴിമന്തിയും മറ്റ് വിഭവങ്ങളും കഴിച്ചവരെ ശാരീരികാസ്വാസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതുവരെ ഭക്ഷണത്തിന്‍റെ സാമ്പിൾ പരിശോധനയ്ക്ക് ലഭ്യമായിട്ടില്ല. അതിനാൽ, ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയ വിഭവങ്ങൾ ഏതാണെന്നും കണ്ടെത്താനായിട്ടില്ല.

ചികിത്സയിലുള്ളവർ നിലവിൽ നിരീക്ഷണത്തിലാണ്. ആശുപത്രി വിട്ടവരെ വീണ്ടും അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി സജിത, അതുല്യ, അതിലേഷ്, കയറംകോട് സ്വദേശികളായ പ്രസീത, അഖിൽ, ആരവ്, ശ്രീജ, ആദിക്ഷേത്ര, നിവേദ്, കണ്ണൻ എന്നിവരാണ് മൈലംപുള്ളി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നാലു പേർ മുണ്ടൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button