News

സുരക്ഷിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

അനാവശ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന പ്രവണത പരമാവധി കുറയ്ക്കണം

ഇന്ന് ഒട്ടുമിക്ക പേരും സാധനങ്ങൾ പർച്ചേസ് ചെയ്യാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാറുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പണം ആവശ്യമായി വന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ, സാമ്പത്തിക അച്ചടക്കമില്ലാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ വലിയ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം.

ഒരു ക്രെഡിറ്റ് കാർഡിലുളള ബാലൻസ് മറ്റൊരു ക്രെഡിറ്റ് കാർഡിലേക്ക് കൈമാറാൻ സാധിക്കുന്ന ബാലൻസ് ട്രാൻസ്ഫർ ക്രെഡിറ്റ് കാർഡ് പ്രയോജനപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇത് സാമ്പത്തികമായി കൂടുതൽ ഭദ്രത നൽകും.

Also Read: ഭക്ഷണത്തില്‍ മധുരക്കിഴങ്ങ് ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

അനാവശ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന പ്രവണത പരമാവധി കുറയ്ക്കണം. അവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക. അല്ലാത്തപക്ഷം ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട സിബിൽ സ്കോറിനെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.

ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ നീണ്ട കാലം പലിശ വരാത്ത പലിശ രഹിത എപിആർ ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ തിരഞ്ഞെടുക്കുമ്പോൾ തിരിച്ചടവിന് കൂടുതൽ സമയം ലഭിക്കുന്നതാണ്. കൂടാതെ, ഇക്കാലയളവിൽ പലിശ ഉണ്ടാകില്ല.

shortlink

Post Your Comments


Back to top button