Latest NewsKeralaNews

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു

മലപ്പുറം: പാണ്ടിക്കാട് ഭർത്താവ് തലയിലൂടെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഹാന ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു ഷഹാനയും ഭർത്താവായ വണ്ടൂർ സ്വദേശി ഷാനവാസും. ശനിയാഴ്ച പുലർച്ചെ വീട്ടിൽ എത്തിയ ഷാനവാസ് ഓടുപൊളിച്ച് അകത്ത് കയറി ഷഹാനയുടെ തലയ്‌ക്ക് മുകളിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു.

ചികിത്സയിലായിരുന്ന ഇവരുടെ ആരോഗ്യനില ഇന്ന്‌ രാവിലെയോടെ വളരെ മോശമാകുകയായിരുന്നു. ആക്രമണത്തിനിടെ ഷാനവാസിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button