KeralaLatest NewsNews

വിരട്ടലുകൾക്ക് വിധേയമാകുന്നതല്ല എൽഡിഎഫ് സർക്കാർ: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ തിട്ടൂരം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിരട്ടലിനാണ് ഭാവമെങ്കിൽ, അത്തരം വിരട്ടലുകൾക്ക് വിധേയമാകുന്നതല്ല എൽഡിഎഫ് സർക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം: ക്രമീകരണങ്ങൾ സജ്ജമാക്കിയതായി കേരളാ പോലീസ്

ക്ഷേമപ്രവർത്തനങ്ങൾ കേന്ദ്രത്തിന്റെ അനുമതി വേണമെന്നാണ് കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രിയുടെ ഉപദേശം. ക്ഷേമ കാര്യങ്ങളിൽ കേന്ദ്ര നയമല്ല കേരളത്തിന്റേത്. കേന്ദ്രം കുത്തകകളുടെ ക്ഷേമം മാത്രം ഉറപ്പാക്കുന്നു. കേരളം പാവപ്പെട്ടവരും അധസ്ഥിതരും അധ്വാനിക്കുന്നവരുമടക്കം മഹാഭൂരിപക്ഷത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നു. അതിനിയും തുടരും. കേരളം കടം വാങ്ങരുതെന്ന് പറയുന്ന കേന്ദ്ര സർക്കാരിന്റെ വിദേശ കടം 49 ലക്ഷം കോടി രൂപയാണ്. ഈ വർഷം 3.60 ലക്ഷം കോടി കടമെടുത്തു. ആവശ്യത്തിന് കടം വാങ്ങി, ദുർവ്യയം ഒഴിവാക്കി നാടിന്റെ പൊതുകാര്യങ്ങൾക്കാണ് കേരളം ഉപയോഗിക്കുന്നത്. അത് നാടിന്റെ പൊതുസ്ഥിതി മെച്ചപ്പെടുത്തുന്നത് മനസിലാക്കിയാണ് ജനങ്ങളും പ്രതികരിക്കുന്നത്. അതിനാൽ, സംസ്ഥാന സർക്കാരിന് മേലെ വല്ലാതെ മെക്കിട്ടുകയറലാണ് തങ്ങളുടെ ചുമതലയെന്ന് കേന്ദ്രം തെറ്റിധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നു: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button