Latest NewsIndiaNews

ഗുജറാത്ത് തെരഞ്ഞെടുപ്പ്: 95 പേരുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്, ജയസാധ്യതയുള്ള സ്ഥാനാർത്ഥികളില്ലാതെ പാർട്ടി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ 52 സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. വിജയ സാധ്യത വളരെ കുറവുള്ള സ്ഥാനാർത്ഥികളാണ് മിക്കയിടത്തും എന്നത് പാർട്ടിക്ക് തലവേദ ഉണ്ടാക്കുന്നുണ്ട്. ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ എണ്ണം 95 ആയി. രമേശ് ചെന്നിത്തലയാണ് സ്ഥാനാർഥി നിർണയ സമിതി ചെയർമാൻ. പാർട്ടി ദുർബലമായതോടെ ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ പാർട്ടി വല്ലാതെ കഷ്ടപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

ഉദയ്പുർ ചിന്തൻ ശിബിര തീരുമാനപ്രകാരം സ്ഥാനാർഥികളിൽ പകുതി പേർ 50 വയസ്സിൽ താഴെയുള്ളവർ വേണമെന്നാണ് പാർട്ടി നിലപാട്. 2017 നെ അപേക്ഷിച്ച് സംഘടനാതലത്തിൽ പാർട്ടി ദുർബലമായതോടെ പലയിടത്തും ജയമുറപ്പിക്കാൻ പോലും പാർട്ടിക്ക് കഴിയുന്നില്ല. ആം ആദ്മി പാർട്ടിയുടെ വരവോടെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് കോൺഗ്രസിനു ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.

തിരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കാൻ കോൺഗ്രസും എൻസിപിയും തീരുമാനിച്ചു. ആകെയുള്ള 182 സീറ്റുകളിൽ മൂന്നിടത്ത് എൻസിപി മത്സരിക്കും. ബിജെപിയുടെ സിറ്റിങ് സീറ്റുകളായ അംറേത്, നരോദ, ദേവ്ഗഡ് ബാഡിയ എന്നിവിടങ്ങളിലാണ് എൻസിപി മത്സരിക്കാൻ ഇറങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button