എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുമായി അദാനി ഗ്രൂപ്പ് രംഗത്ത്. എൻഡിടിവിയിലെ 26 ശതമാനം വരുന്ന അധിക ഓഹരികളാണ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ഓപ്പൺ ഓഫർ നവംബർ 22 മുതലാണ് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുക. ഇവ ഡിസംബർ 5 ന് ക്ലോസ് ചെയ്യുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. മുൻപ് ഒക്ടോബർ 17 മുതൽ നവംബർ ഒന്നു വരെയായിരുന്നു ഓപ്പൺ ഓഫറിന്റെ ടൈംലൈൻ അദാനി ഗ്രൂപ്പ് നിശ്ചയിച്ചിരുന്നത്.
രാജ്യത്തെ ഏറ്റവും പ്രമുഖ മാധ്യമ സ്ഥാപനമാണ് എൻഡിടിവി. അതിനാൽ, വിപണിയും നിക്ഷേപകരും മാധ്യമങ്ങളും ഒരുപോലെയാണ് വരാനിരിക്കുന്ന ഓപ്പൺ ഓഫറിനെ കാത്തിരിക്കുന്നത്. 2022 ഓഗസ്റ്റ് 24 ന് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ വാങ്ങുകയാണെന്ന് അദാനി എന്റർപ്രൈസസ് അറിയിച്ചിരുന്നു. എന്നാൽ, ഈ അറിയിപ്പിനെതിരെ എൻഡിടിവിയുടെ സ്ഥാപക പ്രമോട്ടർമാരായ രാധികാ റോയിയും പ്രണോയ് റോയിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എൻഡിടിവിയുടെ ഓഹരികൾ വാങ്ങുമ്പോൾ ചർച്ചയോ, സമ്മതമോ, അറിയിപ്പോ നൽകിയില്ലെന്നാണ് സ്ഥാപക പ്രമോട്ടർമാരുടെ വാദം.
Also Read: ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് നിർമ്മിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്
നിലവിലെ കണക്കുകൾ പ്രകാരം, പ്രണോയ് റോയിക്ക് 15.94 ശതമാനം ഓഹരികളും, രാധികാ പ്രണോയിക്ക് 16.32 ശതമാനം ഓഹരികളുമാണ് എൻഡിടിവിയിൽ ഉള്ളത്. മറ്റു ഓഹരികൾ ആർആർപിആർ കമ്പനി, എഫ്പിഐ, ബോഡി കോർപ്പറേറ്റ്, റീട്ടെയിൽ എന്നിവരുടെ കൈകളിലാണ്.
Post Your Comments