കുട്ടികള്‍, പ്രത്യേകിച്ച് പത്ത് വയസിന് താഴെയുള്ളവര്‍ മിക്കപ്പോഴും എല്ലാ ഭക്ഷണവും കഴിച്ചെന്ന് വരില്ല. എന്നാല്‍ അവര്‍ക്കാവശ്യമുള്ള പോഷകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയില്‍ അവരെ ഭക്ഷണവുമായി ശീലിപ്പിക്കേണ്ടത് തീര്‍ച്ചയായും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
അത്തരത്തില്‍ ചില ഭക്ഷണങ്ങള്‍ കുട്ടികളെ കഴിപ്പിച്ച് ശീലിപ്പിക്കേണ്ടതുണ്ട്. ഇവിടെ കുട്ടികളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെയാണ് ഇനി പരിചയപ്പെടുത്തുന്നത്.
മിക്ക കുട്ടികള്‍ക്കും ചോറ് നല്‍കുന്നത് തൈര് കൂട്ടി ആയിരിക്കും. പാലുത്പന്നങ്ങളോട് അലര്‍ജിയില്ലാത്ത കുട്ടികള്‍ക്കാണെങ്കില്‍ ഉറപ്പായും തൈര് നല്‍കുന്നത് നല്ലത് തന്നെയാണ്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. നമ്മുടെ വയറ്റിനകത്ത് കാണുന്ന നല്ലയിനം ബാക്ടീരിയകളുടെ അളവ് വര്‍ധിപ്പിക്കുന്നതിന് തൈര് സഹായിക്കുന്നുണ്ട്. ഇത് പ്രതിരോധവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിലും സ്വാധീനിക്കും.
കാത്സ്യം, വൈറ്റമിൻ-ഡി, പട്ടാസ്യം തുടങ്ങി പല അവശ്യഘടകങ്ങളുടെയും കലവറ കൂടിയാണ് തൈര്.
കുട്ടികളില്‍ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും അവര്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും നല്‍കുകയും ചെയ്യുന്നൊരു ഭക്ഷണമാണ് നട്ട്സ്. ഇതും മിതമായ അളവില്‍ പതിവായി കുട്ടികള്‍ക്ക് നല്‍കാം.
നട്ടസ് പോലെ തന്നെ വിവിധ സീഡ്സും കുട്ടികള്‍ക്ക് നല്‍കി ശീലിപ്പിക്കണം. ഫൈബറിന്‍റെ നല്ലൊരു സ്രോതസാണ് സീഡ്സ്. ഫൈബര്‍ ദഹനത്തിനടക്കം അവശ്യം വേണ്ടുന്നൊരു ഘടകമാണ്. ഇവ രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു. മത്തൻ കുരു, എള്ള്, ഫ്ളാക്സ് സീഡ്സ്, സൂര്യകാന്തി വിത്ത് തുടങ്ങിയവയെല്ലാം കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
Post Your Comments