KollamLatest NewsKeralaNattuvarthaNews

കാ​പ്പ നി​യ​മം ലം​ഘി​ച്ചു : യുവാവ് അറസ്റ്റിൽ

പോ​ളേ​യ​ത്തോ​ട് വ​യ​ലി​ൽ തോ​പ്പ് പു​ത്ത​ൻ വീ​ട്ടി​ൽ അ​രു​ണ്‍​ദാ​സ്(30)​നെ​യാ​ണ് ഈ​സ്റ്റ് പൊലീ​സ് അറസ്റ്റ് ചെയ്തത്

കൊ​ല്ലം: കാ​പ്പാ നി​യ​മ​പ്ര​കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ സ​ഞ്ച​ല​ന നി​യ​ന്ത്ര​ണം ലം​ഘി​ച്ച​യാ​ളെ പൊലീസ് അറസ്റ്റ് ചെയ്തു. പോ​ളേ​യ​ത്തോ​ട് വ​യ​ലി​ൽ തോ​പ്പ് പു​ത്ത​ൻ വീ​ട്ടി​ൽ അ​രു​ണ്‍​ദാ​സ്(30)​നെ​യാ​ണ് ഈ​സ്റ്റ് പൊലീ​സ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ആ​റ് മാ​സ​ത്തേ​ക്ക് സി​റ്റി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി ആ​ർ. നി​ശാ​ന്തി​നി സ​ഞ്ച​ല​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​കാ​ല​യ​ള​വി​ൽ വ​യ​ലി​ൽ തോ​പ്പി​ലു​ള്ള കാ​റ്റ​റിം​ഗ് ന​ട​ത്തു​ന്ന ദമ്പ​തി​ക​ളെ ആക്രമിച്ച​തി​ന് ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Read Also : ബസിന് അർജന്റീനയുടെ നിറം, ഓടിക്കൊണ്ടിരുന്ന ബസിനെ ചാടി ഹെഡ് ചെയ്ത് പരാക്രമം കാണിച്ച നെയ്മർ ആരാധകന് സാരമായ പരിക്ക്

മാത്രമല്ല, സ​ഞ്ച​ല​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കാ​പ്പാ നി​യ​മ പ്ര​കാ​രം മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ കി​ട്ടാ​വു​ന്ന വ​കു​പ്പ് ചു​മ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. കൊ​ല്ലം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് സ​ഞ്ച​ല​ന നി​യ​ന്ത്ര​ണ ലം​ഘ​ന​ത്തി​ന് ഒ​രാ​ളെ കാ​പ്പാ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് റി​മാ​ന്‍​ഡ് ചെ​യ്യു​ന്ന​ത്.

ജി​ല്ലാ പൊലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫി​ന്‍റെ നി​ർ​ദ്ദേശാ​നു​സ​ര​ണം കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ഭി​ലാ​ഷ്.​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍ ജി ​ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button