കൊച്ചി: കൊച്ചി നഗരത്തിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ് അവരുടെ ധാരണയെന്ന് നിരീക്ഷിച്ച കോടതി യാത്രാ വാഹനങ്ങളിലെ പരിശോധന കർശനമാക്കണമെന്നും നിർദ്ദേശിച്ചു. പരിശോധന സംബന്ധിച്ചും നടപടി സംബന്ധിച്ചും കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഇതുകൂടാതെ, കൊച്ചി നഗരത്തിൽ ഫുട്‍പാത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നഗരത്തിലെ ഫുട്‍പാത്തുകൾ അപര്യാപ്തമാണ്.
കാൽനടയാത്രക്കാർ റോഡുകളിലൂടെ നടക്കാൻ നിർബന്ധിതരാകുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു. ഇത് കണക്കിലെടുത്ത് ഫുട്‍പാത്തിൽ വാഹനം നിർത്തിയിടുന്നവർക്കെതിരെ നടപടി എടുക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ഹൈക്കോടതി കർശന നിർദ്ദേശം നൽകി.
Post Your Comments