പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഏറ്റവും പുതിയ ഹാൻഡ്സെറ്റ് രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചു. റിയൽമി 10 4ജി സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള റിയൽമി 10 4ജി ഇന്ന് മുതൽ ഇന്തോനേഷ്യൻ വിപണിയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. മറ്റു സവിശേഷതകൾ പരിചയപ്പെടാം.
6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും 1,080 × 2,400 പിക്സൽ റെസല്യൂഷനും കാഴ്ചവെക്കുന്നുണ്ട്. ഒക്ട- കോർ മീഡിയടെക് ഹീലിയോ ജി99 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
Also Read: ആമസോൺ: വിപണി മൂല്യത്തിൽ കുത്തനെ ഇടിവ്, കാരണം ഇതാണ്
50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്നതാണ് റിയൽമി 10 4ജിയിലെ ക്യാമറകളുടെ സജ്ജീകരണം. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. ക്ലാഷ് വൈറ്റ്, റഷ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളാണ് ഉള്ളത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 229 ഡോളറും (ഏകദേശം 18,600 രൂപ), 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 249 ഡോളറും (ഏകദേശം 20,400 രൂപ), 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 269 ഡോളറുമാണ് (ഏകദേശം 21,800 രൂപ) വില.
Post Your Comments