KeralaLatest News

ലക്ഷ്യം സര്‍വകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണം: വി.മുരളീധരന്‍

ഡൽഹി: കേരളത്തിലെ സര്‍വകലാശാലകളുടെ തലപ്പത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നത് ഉന്നതവിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണത്തിനെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. വൈസ് ചാന്‍സലര്‍ മുതല്‍ പ്യൂണ്‍വരെയുള്ളവരെ പാര്‍ട്ടി പട്ടികയില്‍ നിന്ന് നിയമിക്കുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യമെന്ന് മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

സ്വജനപക്ഷപാതം തുടച്ചുനീക്കി സര്‍വകലാശാലകളെ ശുദ്ധീകരിക്കാനാണ് ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിച്ചത്. കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി കിട്ടിയിട്ടും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും അണികളെയും സര്‍വകലാശാലകളില്‍ തിരുകിക്കയറ്റാനുള്ള ശ്രമം ലജ്ജയില്ലാതെ തുടരുകയാണ് സിപിഎം.

ഗവര്‍ണറെ മാറ്റുന്നത് ഭരണഘടനാസ്ഥാപനത്തോടുള്ള അവഹേളനം കൂടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സര്‍വകലാശാലകളെ ആര്‍എസ്എസ് വല്‍ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചു എന്നതിന് തെളിവ് പുറത്തുവിടാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button