വിവിധ സ്ഥാപനങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളെ എളുപ്പം തിരിച്ചറിയുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. ശരിയായ അക്കൗണ്ടുകൾ തന്നെയാണോ എന്ന് തിരിച്ചറിയാൻ ഉപയോക്താവിനെ സഹായിക്കുന്നതിനായി അക്കൗണ്ടുകൾക്ക് ‘ഗ്രേ ഒഫീഷ്യൽ ബാഡ്ജ്’ നൽകാനാണ് ട്വിറ്റർ പദ്ധതിയിടുന്നത്. തിരഞ്ഞെടുക്കപ്പെട്ട വെരിഫൈഡ് അക്കൗണ്ടുകൾക്കാണ് ‘ഗ്രേ ഒഫീഷ്യൽ ബാഡ്ജ്’ നൽകുക.
റിപ്പോർട്ടുകൾ പ്രകാരം, സർക്കാർ സ്ഥാപനങ്ങൾ, കമ്പനികൾ, മീഡിയ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ട്വിറ്റർ അക്കൗണ്ടുകൾക്കാണ് ഒഫീഷ്യൽ ലേബൽ നൽകുക. ബ്ലൂ ടിക്ക് പോലെ പണം മുടക്കിയതിനുശേഷം ഒഫീഷ്യൽ ലേബൽ വാങ്ങാൻ സാധിക്കുകയില്ല. കൂടാതെ, മുൻപ് വെരിഫൈഡ് ചെയ്തിട്ടുള്ള എല്ലാ അക്കൗണ്ടുകൾക്കും ഒഫീഷ്യൽ ലേബൽ നൽകില്ലെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്.
Also Read: പ്രഭാത ഭക്ഷണത്തിന് ഒരിക്കലും ബ്രഡ് കഴിക്കരുത്: ആരോഗ്യ വിദഗ്ധര്‍
തിരഞ്ഞെടുക്കപ്പെടുന്ന ഔദ്യോഗിക സ്ഥാപനങ്ങൾക്ക് പ്രത്യേക ലേബൽ നൽകുന്നതിനാൽ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാൻ സാധിക്കും. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബ്ലൂ ടിക്ക് ലഭിക്കുന്നതിനായി പണം ഈടാക്കുമെന്ന അറിയിപ്പ് ഉപയോക്താക്കൾക്ക് നൽകിയത്.
Post Your Comments