പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് കസ്റ്റഡി മരണമല്ലെന്നു കോടതിയിലും ആവർത്തിച്ച് മണ്ണാർക്കാട് മജിസ്ട്രേറ്റ് ആയിരുന്ന എം രമേശൻ. മധുവിന് പോലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് രമേശൻ കോടതിയില്‍ അറിയിച്ചു. മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് രമേശൻ ഇക്കാര്യം അറിയിച്ചത്. പീഡനം ഏറ്റതിന്റെ യാതൊരു തെളിവും ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചതെങ്കിലും കസ്റ്റഡി മരണമല്ലെന്നും രമേശൻ കോടതിയില്‍ വ്യക്തമാക്കി.
മധുവിൻ്റേത് കസ്റ്റഡി മരണമല്ലെന്നാണ് അന്നത്തെ മജിസ്ട്രേറ്റ് ആയിരുന്ന രമേശൻ തയ്യാറാക്കിയ മജിസ്റ്റീരിയൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഈ റിപ്പോർട്ട് കേസ് ഫയലിനൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നില്ല.
ഇത് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. ഇതോടെ നാല് വർഷം മുമ്പ് തയ്യാറാക്കിയ രണ്ട് മജിസ്ടീരിയൽ റിപ്പോർട്ടും കോടതി വിളിച്ച് വരുത്തി. ഒപ്പം മജിസ്ട്രേറ്റ് എം രമേശനോട് ഹാജരാകാനും കോടതി നിർദ്ദേശം നല്‍കി.
Post Your Comments