Latest NewsKerala

സർക്കാർ- ഗവർണർ പോരിനിടെ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് സ്പീക്കർ എ എൻ ഷംസീർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി. സ്പീക്കർ സ്ഥാനം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഷംസീർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. ഇന്നലെ വൈകിട്ട് ആറിനായിരുന്നു കൂടിക്കാഴ്ച. പൊതുവിൽ രണ്ടു പേർക്കും ഉണ്ടായ അസൗകര്യങ്ങളെ തുടർന്നാണ് ഔപചാരിക സന്ദർശനം നീണ്ടു പോയതെന്ന് സ്പീക്കർ വ്യക്തമാക്കി.

”ഭരണഘടനാ സ്ഥാനമായ നിയമസഭാ സ്പീക്കറായി ചുമതലയേറ്റതിനു ശേഷം ഔദ്യോഗികമായി സംസ്ഥാന ഗവർണറെ സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. പൊതുവിൽ രണ്ടു പേർക്കും ഉണ്ടായ അസൗകര്യങ്ങളെ തുടർന്നാണ് ഔപചാരിക സന്ദർശനം നീണ്ടു പോയത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും, ഇന്നത്തെ സന്ദർശനത്തിനുള്ള സൗകര്യം അറിയിച്ചതിനെ തുടർന്ന്, വൈകുന്നേരം രാജ്ഭവൻ സന്ദർശിക്കുകയും നിയമസഭയുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പുതിയ സ്ഥാന ലബ്ധിയിൽ ഗവർണർ അനുമോദിക്കുകയും ഭാവുകങ്ങൾ നേരുകയും ചെയ്തു”- എ എൻ ഷംസീർ വ്യക്തമാക്കി.

അതേസമയം, കെടിയു താത്കാലിക വി സി നിയമനത്തിൽ ഗവർണറെ എതിർ കക്ഷിയാക്കി സർക്കാർ ഹർജി നൽകി. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയിരിക്കുന്നത്. ഗവർണർ വി സിയുടെ ചുമതല നൽകിയ ഡോ. സിസ തോമസ് പ്രതിഷേധത്തിനിടെ സാങ്കേതിക സർവകലാശാലയിലെത്തി ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button