Latest NewsKerala

‘മേഴ്‌സി എന്റെ ഭാര്യയായിരുന്നു, എന്റെ എല്ലാമായിരുന്നു…’ മെസ്സിയെ മേഴ്‌സിയാക്കിയ ജയരാജനെ ട്രോളി സോഷ്യൽ മീഡിയ

അർജന്റീനയെ പിന്തുണച്ചുകൊണ്ട് അവർക്ക് വേണ്ടി ബ്രസീലിനെ എതിർത്ത് നിറഞ്ഞ് നിൽക്കുന്ന ആളാണ് ജയരാജൻ. “മേഴ്സി ഈ വര്ഷം കപ്പ് കൊണ്ടേ പോരു , മേഴ്സി പറഞ്ഞ വാക്ക് അയാൾ പാലിക്കും ‘ ഫുട്‍ബോളിൽ തന്റെ ഇഷ്ട ടീമായ അർജന്റീനക്ക് വേണ്ടി മെസ്സി കപ്പുയർത്തും എന്ന് ഉദ്ദേശിച്ച ഇ പി ജയരാജൻ മെസി എന്നതിന് പകരം പറഞ്ഞത് മേഴ്സി. ഇതോടെ പലവട്ടം നാക്ക് പിഴച്ചിട്ടുള്ള ജയരാജൻ സഖാവിന്റെ വീഡിയോ നിമിഷങ്ങൾക്കുളിൽ ട്രോളന്മാർ ഏറ്റെടുത്തു.

മീഡിയ വൺ നടത്തുന്ന പ്രത്യേക ലോകകപ്പ് പരിപാടിയിലാണ് ജയരാജന്റെ നാക്ക് പിഴച്ചത്. അവതാരകൻ പലതവണ മെസ്സി എന്ന് തിരുത്താൻ ശ്രമിച്ചെങ്കിലും ജയരാജൻ മേഴ്സിയിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. ‘മേഴ്സി എൻ്റെ അമ്മയായിരുന്നു, എൻ്റെ സഹോദരി ആയിരുന്നു, അവളെൻ്റെ ഭാര്യയായിരുന്നു, എൻ്റെ എല്ലാമെല്ലാമായിരുന്നു’ തുടങ്ങിയ കമ്മെന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

‘കോമഡി സിംഹഹമേ എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ സാധിക്കുന്നു’ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. ചില വിരുതന്മാർ, മേഴ്സി അല്ല ശോശാമ്മ ആണ് എന്നും പറയുന്നുണ്ട്. വീഡിയോ കാണാം:

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button