Latest NewsNewsIndia

‘തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ’: വേർപിരിയൽ വാർത്തകൾക്കിടെ സാനിയയുടെ പ്രതികരണം

ലോകമെങ്ങും ഏറെ ആരാധകരുള്ള താരജോഡിയാണ് സാനിയ മിർസയും ഷുഹൈബ് മാലിക്കും. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും വേർപിരിയുന്നുവെന്ന് റിപ്പോർട്ട് വന്നിരുന്നു. ഷുഹൈബ് സാനിയയെ വാഞ്ചിച്ചുവന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും ഒരുമിച്ചല്ല താമസമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനെ ശരിവെക്കുന്നതാണ് സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ.

‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍’, എന്നാണ് സാനിയ സ്‌റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇത് സത്യമാണെന്ന് സൂചനകൾ നൽകുന്ന സാനിയയുടെ പോസ്റ്റുകൾ പുറത്തുവരുന്നത്.

ഈ സ്റ്റോറിക്ക് മുമ്പ് മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കില്‍ ഇസ്ഹാന്‍ ചുംബിക്കുന്നതായിരുന്നു ചിത്രം. ‘ഏറ്റവും പ്രയാസകരമായ ദിനങ്ങളിലൂടെ കടന്നുപോകുന്ന നിമിഷങ്ങള്‍’ എന്ന് ഈ ചിത്രത്തിന് സാനിയ ക്യാപ്ഷനും നല്‍കിയിരുന്നു. ഇരുവരും കുറച്ചു കാലങ്ങളായി ഒരുമിച്ചല്ല താമസിക്കുന്നതെന്നും മകന് വേണ്ടി മാത്രമാണ് കൂടിക്കാഴ്ച്ചകളൊന്നും ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2010 ഏപ്രിലിലാണ് സാനിയയും ഷുഹൈബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. കഴിഞ്ഞാഴ്ച്ചയായിരുന്നു മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍. ദുബായില്‍ നടന്ന ആഘോഷത്തില്‍ സാനിയയും ഭർത്താവും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button