ദോഹ: രാജ്യത്ത് ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് 2022 നവംബർ 15 മുതൽ പുതിയ സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ച് ഖത്തർ. ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
പെർമിറ്റ് നമ്പർ ബൈക്കുകളിൽ പ്രദർശിപ്പിച്ചിരിക്കണം, ബൈക്ക് തൊഴിലുടമയുടെ പേരിൽ രജിസ്റ്റർ ചെയ്തതായിരിക്കണം, വാഹനത്തിന്റെ ബാലൻസ് ഉറപ്പാക്കുന്നതിനായി ബൈക്കിൽ സൈഡ് ജാക്ക് പിടിപ്പിച്ചിരിക്കണം തുടങ്ങിയവയാണ് ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ബൈക്കുകളിൽ ഏർപ്പെടുത്തുന്ന സുരക്ഷാ നിബന്ധനകൾ.
ഡെലിവറി സേവനങ്ങൾക്കായുള്ള ബൈക്കുകൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ നിബന്ധനകൾ:
ഇവർക്ക് മോട്ടോർ ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസൻസ് നിർബന്ധമാണ്.
ഇവർ എല്ലാ സുരക്ഷാ നിയമങ്ങളും പാലിക്കേണ്ടതാണ്.
ഇത്തരം വാഹനങ്ങളിൽ ഓടിക്കുന്ന ആൾക്ക് പുറമെ മാറ്റ് യാത്രികർക്ക് സഞ്ചരിക്കാൻ അനുമതിയില്ല.
Post Your Comments