Latest NewsFootballNewsSports

ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു: സൂപ്പർ താരം പുറത്ത്

റിയൊ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. നെയ്മര്‍ അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ടീമിലെത്തിയപ്പോള്‍ പരിക്കേറ്റ ഫിലിപ്പെ കുടീഞ്ഞോ ടീമിലില്ല. രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ലോക കിരീടമുയര്‍ത്താന്‍ കഴിയുന്ന ശക്തമായ ടീമിനെയാണ് ബ്രസീൽ ഖത്തറിലേക്ക് അയക്കുന്നത്.

നെയ്മര്‍ നേതൃത്വം നല്‍കുന്ന മുന്നേറ്റത്തില്‍ ആഴ്‌സനല്‍ താരം ഗബ്രിയേല്‍ ജീസസ്, റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, ബാഴ്‌സയുടെ റഫീഞ്ഞ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണി, ടോട്ടനത്തിന്റെ റിച്ചാര്‍ലിസന്‍ എന്നിവര്‍ക്കാണ് പന്ത് ലക്ഷ്യത്തിലെത്തിക്കാനുള്ള ചുമതല. കാസിമിറോയ്ക്കാകും മധ്യനിരയുടെ തുറുപ്പ് ചീട്ട്.

ലൂക്കാസ് പക്വേറ്റ, എവര്‍ട്ടന്‍ റിബെയ്‌റോ, ഫ്രഡ്, ഫാബിഞ്ഞോ, എന്നിവരുള്‍പ്പെടുന്ന നിരയ്ക്ക് മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാനും കളി ആവശ്യപ്പെടുമ്പോള്‍ സ്‌കോര്‍ ചെയ്യാനും മികവേറെ. അതേസമയം, തിയാഗോ സില്‍വയ്‌ക്കൊപ്പം ഡാനി ആല്‍വ്‌സും ടീമിൽ ഇടം നേടിയത് ടീമിന് കരുത്തേകും.

Read Also:- സനുവിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞ് കേന്ദ്ര സർക്കാർ: സംഘത്തിലെ 15 പേരെ ഹോട്ടലിലേക്ക് മാറ്റി

ബ്രസീല്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍- അലിസണ്‍ ബെക്കര്‍, എഡേഴ്‌സന്‍, വെവെര്‍ട്ടന്‍. പ്രതിരോധനിര- ഡാനിലോ, ഡാനി ആല്‍വസ്, അലക്‌സാന്‍ഡ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്. മധ്യനിര- ബ്രമര്‍, കാസിമിറോ, ലൂക്കാസ് പക്വേറ്റ, റിബെയ്‌റോ, ഗ്വിമറെസ്, ഫ്രഡ്, ഫാബിഞ്ഞോ. മുന്നേറ്റം- നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റഫീഞ്ഞ, ആന്റണി, റിച്ചാര്‍ലിസന്‍, മാര്‍ട്ടിനെല്ലി, പെഡ്രോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button