MollywoodLatest NewsKeralaNewsEntertainment

സ്ക്രീനില്‍ ചിരിപ്പിച്ച നടി പൊരിവെയിലത്ത് ലോട്ടറി വില്‍ക്കുന്നു, നടി ,മേരിയുടെ ജീവിതം

അവസരങ്ങള്‍ കിട്ടുമെന്നു കരുതി വീടു പണിയാനായി ലോണ്‍ എടുത്തു

എബ്രിഡ് ഷൈന്‍ ഒരുക്കിയ നിവിൻ പോളി ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരങ്ങളാണ് മേരിയും ബേബിയും. മുപ്പത്തഞ്ചോളം ചിത്രങ്ങളിലും പരസ്യങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത മേരിയിപ്പോള്‍ ലോട്ടറി വില്‍പനകാരിയാണ്. കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധികള്‍ സിനിമാലോകത്തെ ബാധിച്ചപ്പോള്‍ അതു തന്റെ ജീവിതത്തിലും ദുരിതങ്ങൾക് കാരണമായെന്ന് മേരി പറയുന്നു.

read also:ഡാമില്‍ ചാടിയ അധ്യാപകനെ രക്ഷപ്പെടുത്തി ഓട്ടോയില്‍ ഇരുത്തി: വീണ്ടും ചാടി മരിച്ചു, സംഭവം മൂന്നാറിൽ

‘ സിനിമയില്‍ അഭിനയിക്കാന്‍ ആരുമിപ്പോള്‍ വിളിക്കുന്നില്ല. അവസരങ്ങള്‍ കിട്ടുമെന്നു കരുതി വീടു പണിയാനായി ലോണ്‍ എടുത്തു. ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ വേറെ വഴിയില്ല.അടവു മുടങ്ങിയതു കൊണ്ട് ജപ്തിയുടെ വക്കിലാണിപ്പോള്‍.വീട്ടില്‍ രോഗാവസ്ഥയിലുളള മകനുമുണ്ട്.’- മേരി പറയുന്നു. സിനിമയില്‍ നിന്നു വിളിക്കുമ്പോള്‍ പെട്ടെന്നു നിര്‍ത്താന്‍ പറ്റുന്ന ജോലിയെന്ന രീതിയിലാണ് ലോട്ടറി വില്‍പന തിരഞ്ഞെടുത്തതെന്നും മേരി കൂട്ടിച്ചേർത്തു

shortlink

Post Your Comments


Back to top button