Latest NewsIndiaNews

ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി

അറുത്തുമാറ്റിയ തല ഉപയോഗിച്ച് അക്രമി സംഘം ഫുട്ബോള്‍ കളിച്ചെന്ന് ദൃക്‌സാക്ഷികള്‍

മുംബൈ: ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷ് മെഷ്രാനെ (35) യാണ് 15 അംഗസംഘം മുംബൈയ്ക്ക് സമീപം കൊലപ്പെടുത്തിയത്.

Read Also: റീലുകളും ഫോട്ടോകളും ഷെഡ്യൂൾ ചെയ്യാം, പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

മഹാരാഷ്ട്രയിലെ ദുര്‍ഗാപുര്‍ സ്വദേശിയാണ് മഹേഷ്. കഴിഞ്ഞ ദിവസം രാത്രി 15 പേരടങ്ങുന്ന സംഘം ഇയാളെ ആക്രമിച്ചു. തുടര്‍ന്ന് ക്രൂരമര്‍ദ്ദനത്തിന് ശേഷം സംഘം യുവാവിന്റെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അറുത്തുമാറ്റിയ തല ഉപയോഗിച്ച് അക്രമി സംഘം ഫുട്‌ബോള്‍ കളിച്ചെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പ്രതികള്‍ തല തെരുവിലിട്ട് പന്തുപോലെ തട്ടിക്കളിച്ചെന്നും സാക്ഷികള്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

യുവാവിന്റെ മൃതദേഹത്തിന്റെ 50 മീറ്റര്‍ അകലെയാണ് അറുത്തുമാറ്റിയ തല കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button