Latest NewsKeralaNews

‘പകുതി പ്രശ്നങ്ങളുടെയും കാരണം ആൺ ഈഗോ ആണ്, ഒരു പെൺകുട്ടി ഭരണം നിർവഹിക്കുന്നത് ഇവർക്ക് സഹിക്കുന്നില്ല’: കുറിപ്പ്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ വിവാദമായ കത്തിനെ തുടർന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. കത്ത് വിവാദം മൂന്ന് ദിവസത്തിലധികമായി തുടരുമ്പോൾ ആര്യയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ. നിരവധി ഇടത് പ്രൊഫൈലുകളാണ് ആര്യയ്ക്ക് പിന്തുണ അറിയിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ നടക്കുന്ന പകുതിയിലേറെ പ്രശ്നങ്ങളുടെയും പിന്നിൽ ആൺ ഈഗോ മാത്രമാണെന്ന് മാധ്യമപ്രവർത്തകയുടെ കുറിപ്പ്.

ഒരു പെൺകുട്ടി ഭരണം നിർവഹിക്കുന്നതും ഉത്തരവുകൾ പുറപ്പെടുവിയ്ക്കുന്നതും സഹിക്കാൻ കഴിയാത്ത ആൺ ഈഗോയുടെ സംഘടിത ആക്രമണം ആണ് ആര്യയ്ക്ക് നേരെ ഇപ്പോൾ നടക്കുന്നതെന്ന് മാധ്യമ പ്രവർത്തക അപർണ സെൻ ഫേസ്‌ബുക്കിൽ കുറിച്ചു. ആര്യ അധികാരത്തിൽ ഏറിയപ്പോൾ മുതലുള്ള സംഭവങ്ങളുടെ പരമ്പര ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാണെന്നും അപർണ പറയുന്നു.

ശ്രദ്ധേയമാകുന്ന കുറിപ്പ് ഇങ്ങനെ:

ആര്യ രാജേന്ദ്രൻ മഹാ അഹങ്കാരി ആണത്രേ. കേരളത്തിലെ കോൺഗ്രസിന്റെ ഒരു എം പിയുടെ മൊഴിമുത്തു ആണ്. ഇതേ എം പി ഇതിനു മുൻപും മേയറെ അപമാനിയ്ക്കുന്ന പ്രസ്താവന നടത്തിയിരുന്നു . എന്ത് കൊണ്ടാണ് സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ട തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷയെ മാത്രം ഇങ്ങനെ അപമാനിയ്ക്കുന്നത് . അതിനു കൃത്യമായ കാരണം ഉണ്ട് . ആര്യ എഴുതി എന്ന് ആരോപിക്കപ്പെടുന്ന കത്ത് ആണല്ലോ ഇപ്പോൾ വിവാദം . അതിൽ അന്വേഷണം നടക്കട്ടെ. പക്ഷെ തിരുവനന്തപുരം കോര്പറേഷനിൽ നടക്കുന്ന പകുതിയിലേറെ പ്രശ്നങ്ങളുടെയും പിന്നിൽ മറ്റൊന്നും അല്ല . ആൺ ഈഗോ മാത്രമാണ് . ഒരു പെൺകുട്ടി ഭരണം നിര്വഹിയ്ക്കുന്നതും ഉത്തരവുകൾ പുറപ്പെടുവിയ്ക്കുന്നതും സഹിയ്ക്കാൻ കഴിയാത്ത ആൺ ഈഗോയുടെ സംഘടിത ആക്രമണം ആണ് . ആര്യ അധികാരത്തിൽ ഏറിയപ്പോൾ മുതലുള്ള സംഭവങ്ങളുടെ പരമ്പര ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാണ് . ആൺ ഈഗോക്ക് മുകളിൽ നീ പറന്നു കൊള്ളുക . നിന്റെ ഉത്തരവാദിത്തം നിറവേറ്റിക്കൊള്ളുക ആര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button