ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. ഇത്തവണ ഫയലുകൾ എളുപ്പത്തിൽ ഷെയർ ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സാംസംഗ് അവതരിപ്പിച്ചിരിക്കുന്നത്. ‘ഡ്രോപ്പ് ഷിപ്പ്’ എന്ന പേര് നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ ഫയലുകൾ വേഗത്തിൽ ഷെയർ ചെയ്യാൻ സാധിക്കും. ഗാലക്സി സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും, ആദ്യ ഘട്ടത്തിൽ ദക്ഷിണ കൊറിയൻ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭിക്കുകയുള്ളൂ.
ഡ്രോപ്പ് ഷിപ്പ് ആപ്ലിക്കേഷനിലൂടെ പരമാവധി 5 ജിബി വരെയുള്ള ഫയലുകൾ ഷെയർ ചെയ്യാൻ സാധിക്കും. ഒരു ഉപകരണത്തിൽ നിന്ന് ഫയൽ അപ്‌ലോഡ് ചെയ്തതിനുശേഷം ക്യുആർ കോഡ് നിർമ്മിക്കുകയും, ഈ ക്യുആർ കോഡ് സ്കാൻ ചെയ്ത് മറ്റുള്ളവർക്കും ഫയൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
Also Read: ഈ സന്ദേശങ്ങൾ വാട്സ്ആപ്പിൽ ലഭിക്കാറുണ്ടോ? തട്ടിപ്പുകളിൽ നിന്നും ഇങ്ങനെ രക്ഷ നേടൂ
ഫയലുകൾ ഷെയർ ചെയ്യാൻ സാംസംഗ് സ്മാർട്ട്ഫോണുകൾ നിർബന്ധമാണ്. എന്നാൽ, ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ സാംസംഗ് ഫോണിന്റെയോ, ഡ്രോപ്പ് ഷിപ്പ് ആപ്ലിക്കേഷന്റെയോ സഹായം ആവശ്യമില്ല.
Post Your Comments