ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബിജെപിയ്ക്കുമെതിരെയാണ് രൂക്ഷവിമർശനവുമായി ആം ആദിമി പാർട്ടി. അമിത് ഷായുടെ വീട്ടിൽ റെയ്ഡ് നടത്തിയാൽ കോടിക്കണക്കിന് രൂപ തിരിച്ചു പിടിക്കാമെന്ന് ആം ആദ്മി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഡൽഹി മദ്യനയ കേസിൽ സർക്കാർ സാക്ഷിയാകാൻ തയ്യാറാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുത്ത സഹായി ദിനേഷ് അറോറ പറഞ്ഞതിന് പിന്നാലെയാണ് സൗരഭ് ഭരദ്വാജിന്റെ പ്രസ്താവന.
മനീഷ് സിസോദിയയുടെ സഹായി സർക്കാർ സാക്ഷിയായതോടെ ആരെയും എന്തും പറയാൻ ബിജെപിക്ക് കഴിയുമെന്നും കോടതിയിൽ കേസ് നിലനിർത്തുകയല്ല അവരുടെ ലക്ഷ്യമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ മനീഷ് സിസോദിയയുടെ അടുത്ത സഹായിയാണ് ദിനേശ് അറോറയെന്നും ഇയാൾ മദ്യ ലൈസൻസികളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം കൈകാര്യം ചെയ്യുന്നതിലും വകമാറ്റുന്നതിലും സജീവമായി ഏർപ്പെട്ടിരുന്നതായും സിബിഐ ആരോപിച്ചിരുന്നു.
മുന്നാക്ക സംവരണം സുപ്രീംകോടതി വിധി ദുഃഖകരമെന്ന് വെള്ളാപ്പള്ളി നടേശൻ
‘രാജ്യത്തെ ഏറ്റവും വലിയ ഏജൻസിക്ക് നാല് മാസത്തിനുള്ളിൽ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ആഭ്യന്തര മന്ത്രിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും വിശ്വാസ്യത അപകടത്തിലാണ്സൗരഭ് ഭരദ്വാജ് കൂട്ടിച്ചേർത്തു.
Post Your Comments