കൊല്ലം: മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന. കൊല്ലം തങ്കശ്ശേരിയിലാണ് സംഭവം. ലഹരി ഗുളികകള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് മെഡിക്കല്‍ സ്റ്റോറില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന നടന്നത്.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിയമ വിരുദ്ധമായി മരുന്ന് വില്‍പ്പന നടത്തിയെന്ന കണ്ടത്തലിനെ തുടര്‍ന്ന് ജനമിത്ര മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു.
മൂന്ന് മാസം മുമ്പ് മാത്രം തുറന്ന ജനമിത്ര മെഡിക്കല്‍ സ്റ്റോറില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത് . നിരവധി ഡോക്ടര്‍മാരുടെ വ്യാജ കുറിപ്പടികള്‍, മുന്നൂറ് രൂപക്ക് ലഹരി ഗുളികയും സിറിഞ്ചുമടക്കമുള്ള കോംബോ പാക്കുകള്‍ എന്നിവയാണ് മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് കണ്ടെത്തിയത്. ടൈഡോള്‍, നൈട്രോസണ് ഗുളികകളായിരുന്നു ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. മൂന്ന് മാസം കൊണ്ട് ആയിരത്തില്‍ പരം പാക്കുകളാണ് ഇവര്‍ വിറ്റതെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍.
മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയതായി ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റും അറിയിച്ചു. കൊല്ലത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ലഹരി ഗുളികകള്‍ കിട്ടുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റും തങ്കശ്ശേരി കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന നടത്തിയത്.
Post Your Comments