Latest NewsIndiaNews

പ്രണയബന്ധം, പത്താം ക്ലാസ്‌കാരിയെ കൊലപ്പെടുത്തി പിതാവ്

വിശാഖപട്ടണം: പ്രണയബന്ധത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി പിതാവ്. ആന്ധ്രയിലെ വിശാഖപട്ടണത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. ലിഖിത ശ്രീ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ആംബുലന്‍സ് ഡ്രൈവറായ പിതാവ് വരപ്രസാദ് കൊലപ്പെടുത്തിയത്. മകളെ കൊന്ന ശേഷം ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു.

Read Also: ‘വിമർശിക്കുന്നവരുടെ യോഗ്യത എന്ത്? സിനിമയിൽ എത്താൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ’: റോഷൻ ആന്‍ഡ്രൂസ്

അവള്‍ക്ക് അതേ പ്രദേശത്ത് താമസിക്കുന്ന ഒരാളുമായി ബന്ധമുണ്ടായിരുന്നു. എന്റെ മൂത്ത മകള്‍ മുന്‍പ് കാമുകനൊപ്പം ഒളിച്ചോടിപ്പോയി ഇപ്പോള്‍, പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ ഇളയ മകളും പ്രണയത്തിലായി.അവള്‍ ആവശ്യപ്പെടുന്നതെന്തും ഞാന്‍ അവള്‍ക്ക് നല്‍കി. അവന്‍ അവളുമായി പ്രണയത്തിലായി. അവനുമായി സംസാരിക്കരുതെന്ന് ഞാന്‍ അവള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പക്ഷേ അവള്‍ കേട്ടില്ല. അതുകൊണ്ടാണ് ഞാന്‍ അവളെ കൊന്നതെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button