KeralaLatest NewsNews

കർഷക വരുമാനം വർദ്ധിപ്പിക്കാൻ കൃഷിയിടാധിഷ്ഠിത ആസൂതണ പദ്ധതി

തിരുവനന്തപുരം: ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ്. ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കർഷകർക്ക് വരുമാന വർദ്ധനവ് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവർക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

Read Also: ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം

തെരഞ്ഞെടുക്കപ്പെടുന്ന കൃഷിയിടത്തിന് ഒരു അടിസ്ഥാന ഉത്പാദന വിപണന ആസൂതണ രേഖ കൃഷി വിദഗ്ദരുടെ സഹായത്തോടെ തയ്യാറാക്കി നൽകും. തുടർന്ന് ഏറ്റവും നിർണായകമായ ഘടകങ്ങൾക്ക് പിന്തുണ നൽകി വരുമാന വർദ്ധനവ് ഉറപ്പാക്കും. കൃഷിയിടത്തിൽ പൂർണ്ണ സാങ്കേതിക സഹായവും ഉറപ്പാക്കും.

ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ആസുത്രിത കൃഷിയിടാധിഷ്ടിത കൃഷിക്കൂട്ടങ്ങളെ തുടർന്ന് കർഷക ഉൽപാദക സംഘങ്ങളായും കമ്പനികളായും പടിപടിയായി ഉയർത്തും എന്നതാണ് ഈ പദ്ധതിയുടെ ആശയം. വിശദവിവരങ്ങൾക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.

Read Also: സംസ്ഥാന സർക്കാരിന്റെ ഭരണഘടനാവിരുദ്ധതക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button