Latest NewsIndiaNews

ദേശവിരുദ്ധ പ്രവർത്തനം: ഹരിദ്വാർ സ്വദേശിയെ യുപിയിൽ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു

ലക്നൗ: ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹരിദ്വാർ സ്വദേശിയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.യുടേതാണ് നടപടി. ഉത്തർപ്രദേശിലെ സഹരൻപൂരിൽ വെച്ച് യുപി പോലീസിന്റെ പ്രത്യേക തീവ്രവാദ വിരുദ്ധ സേനയാണ് മുഹമ്മദ് ഹാരിസ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. യുപിയിലെ ദയൂബന്ദിലെ ദാറുൽ ഉലൂമിൽ പഠിക്കുകയാണ് മുഹമ്മദ് ഹാരിസ്.

അതേസമയം ആരോപണങ്ങൾ തള്ളിക്കളയുകയും തങ്ങളുടെ മകൻ നിരപരാധിയാണെന്ന് അറിയിക്കുകയും ചെയ്തുകൊണ്ട് ഹാരിസിന്റെ കുടുംബം രംഗത്ത് വന്നു. കേസിൽ നീതിയുക്തമായ അന്വേഷണം വേണമെന്നും കുടുംബം പറഞ്ഞു.

മഞ്ഞൾപ്പാൽ ദിവസവും കുടിച്ചുനോക്കിയാലോ? ഗുണങ്ങളേറെ

ഹാരിസിനെ യുപി പോലീസ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 16ന് നോട്ടീസ് അയക്കുകയും ചെയ്തു. നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡിൽ നിന്നും ഹാരിസ് യുപിയിലെത്തി. പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button