KeralaLatest NewsNews

കാറിന്റെയുള്ളില്‍ ആ കാഴ്ച കണ്ട് രസിച്ച പെണ്ണൊരുത്തി പറഞ്ഞ പെരുംനുണ ഏറ്റുപാടാന്‍ നാണമാവുന്നില്ലേ നികേഷേ?

ചവിട്ടിയ ചെറുക്കനേക്കാള്‍ വലിയ വിഷമാണ് ആ തള്ള, സ്വന്തം മോന്‍ ചെയ്ത നിഷ്ഠൂരതയെ ന്യായീകരിക്കുന്നു: അവര്‍ പറഞ്ഞത് സത്യമാണെന്ന് ഏറ്റുപാടാന്‍ നികേഷും റിപ്പോര്‍ട്ടര്‍ ചാനലും: അഞ്ജു പാര്‍വതിയുടെ കുറിപ്പ്

തിരുവനന്തപുരം: കാറില്‍ ചാരി നിന്നു എന്നതിന്റെ പേരില്‍ രാജസ്ഥാന്‍ സ്വദേശിയായ ആറ് വയസുകാരനെ കാശിന്റെ ഹുങ്കുള്ള 20 വയസുകാരന്‍ തൊഴിച്ചെറിഞ്ഞ സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും സമൂഹത്തിന്റെ ഓരോ കോണില്‍ നിന്നും ആ യുവാവിനെതിരെ പ്രതിഷേധ പ്രവാഹമായിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടര്‍ ടി.വി ഈ സംഭവത്തെ വെളിപ്പിച്ചെടുക്കുകയാണ് ചെയ്തതെന്ന് അഞ്ജു പാര്‍വതി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.

Read Also: എസ്ബിഐ: ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ടു, വായ്പാ വളർച്ചയിൽ വൻ കുതിപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

റിപ്പോര്‍ട്ടര്‍ ലൈവിലെ ആ വെളുപ്പിക്കല്‍ വീഡിയോയും പോസ്റ്റും കണ്ടതോടെ ഒരു കാര്യം ഉറപ്പായി. ഈ നാട്ടില്‍ ഏത് തരം വൃത്തിക്കേടും ക്രൂരതയും നടന്നാലും അത് ചെയ്യുന്നവന്റെ കൈയ്യില്‍ പണവും പ്രിവിലേജും ഉണ്ടെങ്കില്‍ നല്ല പോലെ വൈറ്റ് സിമന്റ് അടിച്ച് വെളുപ്പിക്കാന്‍ ആളുണ്ടാവും. തലശ്ശേരിയില്‍ ആറ് വയസ്സുകാരന്‍ കുഞ്ഞിനോട് ചെയ്ത കൊടുംപാതകത്തിനെ വെളുപ്പിക്കുന്ന വാര്‍ത്ത കണ്ടതിനെ കുറിച്ചാണ് പറയുന്നത് . ജനിപ്പിച്ച സ്വന്തം അച്ഛനോട് കൂറ് കാണിക്കാത്തവനില്‍ നിന്നും എന്ത് മാന്യതയും മാധ്യമധര്‍മ്മവുമാണ് പ്രതീക്ഷിക്കാനുള്ളത്? ആറ് വയസ്സുള്ള പിഞ്ച് കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ച ക്രൂരന്റെ ചെയ്തിയെ വെളുപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന നികേഷ് കുമാറിന്റെ ‘റിപ്പോര്‍ട്ടര്‍ ‘ എന്ന അമേദ്യത്തെയൊക്കെ എന്നേ കെട്ടുകെട്ടിക്കേണ്ടതായിരുന്നു.

CCTV വഴി മലയാളി സമൂഹം ഒന്നടങ്കം കടന്ന നിഷ്ഠൂരതയെ വെളുപ്പിക്കാന്‍ കച്ചക്കെട്ടിയിരിക്കുന്ന മാധ്യമ അമേദൃമേ, ഈ വാര്‍ത്ത ഈ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുക വഴി താന്‍ ആ കുഞ്ഞിന്റെ ആത്മാഭിമാനത്തെയാണ് വീണ്ടും ആഞ്ഞ് തൊഴിച്ചിരിക്കുന്നത്. ഷെഹ്ഷാദ് എന്ന നിഷ്ഠൂരന്‍ ആ കൊച്ചിനെ ചവിട്ടി വീഴ്ത്തിയപ്പോള്‍ കാറിന്റെയുള്ളില്‍ ആ കാഴ്ച കണ്ട് രസിച്ച പെണ്ണൊരുത്തി പറഞ്ഞ പെരുംനുണ ഏറ്റുപാടാന്‍ നാണമാവുന്നില്ലേ നികേഷേ? കാറിനുള്ളിലെ കുഞ്ഞിനെ കടിക്കാനും മാന്താനും ഗണേഷ് ശ്രമിച്ചപ്പോള്‍ തന്റെ മകന്‍ ഇടപ്പെട്ടുവെന്ന് പറയുന്ന തള്ളയോട് – അതിന്റെ CCTV ദൃശ്യങ്ങള്‍ എന്തേ കാറ്റത്ത് പറന്നുപോയോ സ്ത്രീയേ? അഥവാ ആ കൊച്ച് കുഞ്ഞ് അങ്ങനെ ചെയ്തുവെങ്കില്‍ തന്നെ ഒരു ഇരുപതുകാരന്‍ യുവാവ് ഇറങ്ങി ആ കൊച്ചിന്റെ നെഞ്ചത്ത് ചവിട്ടുന്നതാണോ പരിഹാരം? നിങ്ങളുടെ കൂടെയുള്ള കൊച്ചുങ്ങള്‍ പരസ്പരം അടിച്ചാലോ മാന്തിയാലോ മൂത്ത മോനെ കൊണ്ട് ഇതുപോലെ നെഞ്ചത്ത് ചവിട്ടിക്കുമോ?

ചവിട്ടിയ ചെറുക്കനേക്കാള്‍ വലിയ വിഷമാണ് ആ തള്ള. സ്വന്തം മോന്‍ ചെയ്ത നിഷ്ഠൂരതയെ പഴിക്കുന്നതിന് പകരം വെളുപ്പിക്കാന്‍ ശ്രമിക്കുന്ന പാഴ് മാതൃത്വം. ആ ചെറുക്കന്‍ വെറുതെയല്ല ഇങ്ങനെ ആയത്. നാല് നേരം ബിരിയാണീം ആടിന്റെ കരളും വച്ച് ഊട്ടിയാല്‍ മാത്രം പോര, സഹജീവികളോട് എങ്ങനെ ദയാവായ്‌പോടെ പെരുമാറണമെന്ന് കൂടി പഠിപ്പിക്കണമായിരുന്നു. ചൊല്ലുവിളിയില്ലാതെ വളര്‍ത്തി കയറൂരി വിട്ടത് കൊണ്ടാണ് അവന്‍ എല്ലിന്റെയിടയില്‍ കുത്തിയ നെയ്യ് ആ കൊച്ചുകുഞ്ഞിന്റെ നേരെ കാട്ടിയത്.

നികേഷ് കുമാര്‍ എന്ന ഇരയ്‌ക്കൊപ്പം എന്ന വ്യാജേന വേട്ടനായയ്‌ക്കൊപ്പം ഓടുന്ന, ചാടുന്ന, കുരയ്ക്കുന്ന മാധ്യമ അമേദ്യത്തിന് എന്റെ വക ഇരിക്കട്ടെ ജയ ജയ ജയ ഹേ ജയഭാരതി മോഡല്‍ അടിനാഭിക്കിട്ട് ഒരു ചവിട്ട്! കൂടെ ഒരെണ്ണം ആ തള്ളയുടെ മോന്തയ്ക്കിട്ടും.

ബൈ ദു ബൈ ഗ്രീഷ്മയെന്ന കുറ്റവാളി പെണ്ണിനെ പോലീസ് ഉന്നത ഉദ്യോഗസ്ഥ വെളുപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച മൊട്ട അരുണ്‍ ഈ വെളുപ്പിക്കലിനെതിരെ നിലവില്‍ ഒന്നും മൊഴിഞ്ഞതായി കണ്ടില്ല എന്നത് കൂടി ഓര്‍മ്മിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button