രാജ്കോട്ട്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മോർബി തൂക്കുപാല ദുരന്തം ബിജെപിയ്ക്കെതിരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിലെ രാജ്കോട്ടിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് ബിജെപിയെ ലക്ഷ്യമിട്ട് കെജ്രിവാളിന്റെ വിമർശനം.
‘മോർബിയിൽ കൊല്ലപ്പെട്ടവരിൽ 55 പേരും കുട്ടികളാണ്. എന്നിട്ടും കമ്പനിയുടെയും കമ്പനി ഉടമയുടെയും പേര് എഫ്ഐആറിൽ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണ്? കരാറുകാരുമായി എന്തെങ്കിലും ബന്ധമുണ്ടാകും. അതിനാലാണ് അവർ രക്ഷിക്കപ്പെടുന്നത്,’ കെജ്രിവാൾ ആരോപിച്ചു.
ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു: വലിയ ദുരന്തം ഒഴിവായി
ഗുജറാത്തിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലെത്തുകയാണെങ്കിൽ ആ പാലം വീണ്ടും തകരുമെന്നും ആം ആദ്മി സർക്കാരാണ് വരുന്നതെങ്കിൽ ഗംഭീരമായൊരു മോർബി പാലം നിർമ്മിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
Post Your Comments